തിരുവനന്തപുരം: കെ-റെയിൽ കേരളത്തിന്റെ ദുരന്തമാണെന്നും ഇതിന്റെ ഭവിഷ്യത്തുകൾ നേരിട്ട് ജ നങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി 100 കേന്ദ്രങ്ങളിൽ ജനകീയ സദസുകൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ്. മാർച്ച് 10 മുതൽ ഏപ്രിൽ നാലുവരെയാണ് ജനസദസ് നടത്തുന്നത്. തിങ്കളാഴ്ച ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഈ തീരുമാനം.
കേന്ദ്രസർക്കാർ കഴിഞ്ഞ ബജറ്റിൽ 400 വന്ദേഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുള്ള പശ്ചാത്തലത്തിൽ അത് കേരളം പ്രയോജനപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്ത് കെ-റെയിലിന്റെ ആവശ്യകത ഇല്ലെന്നും യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ വ്യക്തമാക്കി.