+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​പു​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ കേ​സ്: ഹ​രി​ദാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ലോ?

കൊച്ചി: ഒരിക്കൽ കൂടി കോവിഡ് മാനദണ്ഡ ലംഘനവും അതിന്‍റെ പേരിലുള്ള കേസും ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം സിപിഎമ്മുകാരുടെ മർദനത്തെത്തുടർന്നു കിഴക്കന്പലത്തു മരിച്ച ട്വന്‍റി ട്വന്‍റി പ്രവർത്തകൻ ദീപുവിന്‍റെ സംസ്ക
ദീ​പു​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ കേ​സ്: ഹ​രി​ദാ​സ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ലോ?
കൊച്ചി: ഒരിക്കൽ കൂടി കോവിഡ് മാനദണ്ഡ ലംഘനവും അതിന്‍റെ പേരിലുള്ള കേസും ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം സിപിഎമ്മുകാരുടെ മർദനത്തെത്തുടർന്നു കിഴക്കന്പലത്തു മരിച്ച ട്വന്‍റി ട്വന്‍റി പ്രവർത്തകൻ ദീപുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്കെതിരേ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നു പറഞ്ഞു പോലീസ് കേസ് എടുത്തിരുന്നു.

ട്വന്‍റി ട്വന്‍റി ചീഫ് കോ ഒാർഡിനേറ്റർ സാബു എം. ജേക്കബ് അടക്കമുള്ളവർക്കെതിരേയാണ് കേസ് എടുത്തത്. സംസ്കാര ചടങ്ങിൽ കൂടുതൽ ആളുകൾ പങ്കെടുത്തെന്നും സമൂഹ്യ അകലം ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കാണിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

എറണാകുളത്തു നിയമം പാലിക്കാൻ പോലീസ് കാണിച്ച ശുഷ്കാന്തി ഇന്നു കണ്ണൂരിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ സംസ്കാര ചടങ്ങിലും ഉണ്ടാകുമോയെന്നതാണ് രാഷ്‌ട്രീയ വൃത്തങ്ങളിൽ ഉയർന്നിരിക്കുന്ന ചോദ്യം. ഹരിദാസന്‍റെ സംസ്കാര ചടങ്ങിനു മുന്നോടിയായി വിലാപയാത്ര അടക്കമുള്ളവ സിപിഎം പ്ലാൻ ചെയ്തിട്ടുണ്ട്.

കിഴക്കന്പലത്തു അതേ മാനദണ്ഡമായിരിക്കുമോ തലശേരിയിലും നടപ്പാകുക എന്ന ആകാംക്ഷയിലാണ് പലരും. അതേസമയം, കോവിഡ് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ കൂടുകയും പോലീസ് കണ്ടില്ലെന്നു നടിക്കുകയും ചെയ്താൽ മറ്റൊരു വിവാദമായിരിക്കും കേരളത്തിൽ ഉയരാൻ പോവുക. ട്വന്‍റി ട്വന്‍റി അതൊരു പ്രചാരണ ആയുധമാക്കാനും സാധ്യതയുണ്ട്.
More in Latest News :