തിരുവനന്തപുരം: എതിരാളികളെ ഇല്ലാതാക്കാൻ ആയുധ പരിശീലനം നടത്തുന്ന രാഷ്ട്രീയ പാർട്ടികളാണ് ബിജെപിയും സിപിഎമ്മുമെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കിട്ടിയാൽ കൊടുക്കുമെന്ന രാഷ്ട്രീയ നിലപാടാണ് ഇരുപാർട്ടികളും വച്ച് പുലർത്തുന്നത്. സിപിഎം നേതാക്കളും പ്രസ്താവനകൾ കേട്ടാൽ സമാധാനത്തിന്റെ വക്താക്കളാണ് അവരെന്ന് തോന്നും. എത്രമാത്രം ആളുകളെയാണ് അവർ കൊന്നു തള്ളിയിരിക്കുന്നതെന്നും സുധാകരൻ ചോദിച്ചു.
സംസ്ഥാനത്തു പോലീസ് സംവിധാനം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. പോലീസ് ഇല്ലാത്ത സംസ്ഥാനം പോലെയാണ് കേരളത്തിന്റെ അക്രമങ്ങൾ അരങ്ങേറുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.