കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരേ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തന്നെ കൂടി കക്ഷി ചേർക്കണമെന്നും തന്റെ വാദങ്ങൾ കൂടി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നടിയുടെ ഹർജി.
തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ കേസിലെ പ്രതിക്ക് അവകാശമില്ല. സുപ്രീംകോടതിയുടെ മുൻപത്തെ വിധികളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തുടരന്വേഷണം റദ്ദാക്കരുതെന്നും നടി ആവശ്യപ്പെട്ടു.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.