കണ്ണൂർ: സിപിഎം പ്രവര്ത്തകന് ഹരിദാസിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ പ്രതികരണം. കൊലപാതകത്തിന് പിന്നിൽ ബിജെപി -ആർഎസ്എസ് സംഘമാണെന്ന സിപിഎം ആരോപണം ശരിയല്ല. യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം പ്രവർത്തകന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. എന്നാൽ ബിജെപിക്ക് ഇതുമായി യാതോരു ബന്ധവുമില്ല. പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബിജെപിക്ക് പറയാനുള്ളത്. പ്രദേശത്തെ പ്രശ്നങ്ങളെല്ലാം സിപിഎം ഏകപക്ഷീയമായി ഉണ്ടാക്കിയതാണ്. ഇതിന്റെ വസ്തുത പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.