ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ കോടതി വിധി എന്തുതന്നെയായാലും അനുസരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. എല്ലാവരും കോടതി തീരുമാനം അംഗീകരിക്കാൻ തയാറാകണം. യൂണിഫോം എല്ലാ സമുദായങ്ങൾക്കും ബാധകമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമിത്ഷാ പറഞ്ഞു.
ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും യോഗി ആദിത്യനാഥ് ജനങ്ങളുടെ ഹൃദയം കീഴടക്കിയതായും അമിത്ഷാ പറഞ്ഞു.