+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്രെയ്നിൽ സ്ഥിതി വഷളാകുന്നു; ജീവനക്കാരുടെ ബന്ധുക്കളോടു മടങ്ങാൻ ഇന്ത്യ

ന്യൂഡൽഹി: യുക്രെയ്നിലെ സ്ഥിതി കൂടുതൽ വഷളായതോടെ എംബസി ജീവനക്കാരുടെ ബന്ധുക്കളോട് എത്രയും വേഗം മടങ്ങാൻ ഇന്ത്യ നിർദേശിച്ചു. അതോടൊപ്പം യുക്രെയ്നിലുള്ള ഇന്ത്യൻ വിദ്യാർഥികളോടും കഴിവതും വേഗം മടങ്ങാൻ നിർദേശിച്
യുക്രെയ്നിൽ സ്ഥിതി വഷളാകുന്നു; ജീവനക്കാരുടെ ബന്ധുക്കളോടു മടങ്ങാൻ ഇന്ത്യ
ന്യൂഡൽഹി: യുക്രെയ്നിലെ സ്ഥിതി കൂടുതൽ വഷളായതോടെ എംബസി ജീവനക്കാരുടെ ബന്ധുക്കളോട് എത്രയും വേഗം മടങ്ങാൻ ഇന്ത്യ നിർദേശിച്ചു. അതോടൊപ്പം യുക്രെയ്നിലുള്ള ഇന്ത്യൻ വിദ്യാർഥികളോടും കഴിവതും വേഗം മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം. യുക്രെയ്നിൽനിന്നുള്ള ഫ്ളൈറ്റ് സർവീസ് പലതും റദ്ദാക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിമാനടിക്കറ്റിന്‍റെ വില കുത്തനെ ഉയർന്നിട്ടുണ്ട്. മടങ്ങണമെന്ന് ആഗ്രഹിക്കുന്ന പലർക്കും ഇതു തിരിച്ചടിയാണ്.

റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യൻ പൗരന്മാർ രാജ്യത്തു നിന്നു പുറത്തുകടക്കാൻ ലഭ്യമായ ഏതെങ്കിലും വാണിജ്യ അല്ലെങ്കിൽ ചാർട്ടർ ഫ്ലൈറ്റിനായി ശ്രമിക്കണമെന്ന് ഇന്ത്യൻ എംബസിആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചാർട്ടർ ഫ്ലൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾക്കു ഇന്ത്യൻ വിദ്യാർഥികളോടു ബന്ധപ്പെട്ട സ്റ്റുഡന്‍റ് കോൺട്രാക്ടർമാരുമായി ബന്ധപ്പെടാനും എംബസിയുമായി സന്പർക്കം പുലർത്താനും നിർദേശമുണ്ട്.

യുക്രെയ്നിലെ ഇന്ത്യക്കാർക്കു വിദേശകാര്യ മന്ത്രാലയവുമായോ അല്ലെങ്കിൽ ഒരു പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ച എംഇഎയുമായോ ബന്ധപ്പെടാം. ആളുകൾക്കു വിമാന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. യുക്രെയ്നിലെ ഇന്ത്യൻ എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്.
More in Latest News :