കൊളത്തൂർ(മലപ്പുറം): കൊളത്തൂരിൽനിന്നു വാഹനം മോഷ്ടിച്ച കേസിൽ അന്തർസംസ്ഥാന വാഹന മോഷ്ടാവും കൂട്ടാളിയും പിടിയിൽ. മാവേലിക്കര കണ്ണമംഗലം ഇലവങ്കത്തറയിൽ ജേക്കബ് ലൂയിസ്(44), കൂട്ടാളി കോയമ്പത്തൂർ ഉക്കടം സ്വദേശി ജെയ്ലാബുദ്ദീൻ(46) എന്നിവരാണ് അറസ്റ്റിലായത്.
ഏഴു ജില്ലകളിലായി എണ്‍പതിലധികം മോഷണ ക്കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ജേക്കബ് ലൂയിസ്. അഞ്ചു ജില്ലകളിലായി നടന്ന 11 ബൈക്ക്, കാർ മോഷണക്കേസുകളിൽ ഇവർ രണ്ടു പേരും പ്രതികളാണെന്നു പോലീസ് പറഞ്ഞു.
കൊളത്തൂർ അമ്പലപ്പടിയിൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന സ്കോർപിയോ മോഷ്ടിച്ച കേസിലാണ് ഇവരുടെ അറസ്റ്റ്. മോഷ്ടിച്ച വാഹനം കോയമ്പത്തൂരിലേക്കു കടത്താൻ ശ്രമിക്കുന്നതിനിടെ കൊളത്തൂരിൽവച്ചാണ് ഇവർ പിടിയിലായത്.