+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ൻ​ഡീ​സി​ന് തോ​ൽ​വി; പ​ര​ന്പ​ര തൂ​ത്തു​വാ​രി ഇ​ന്ത്യ

കോ​ൽ​ക്ക​ത്ത: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാ​മ​ത്തെ​തും അ​വ​സാ​ന​ത്തെ​തു​മാ​യ ട്വ​ന്‍റി20​യി​ൽ ഇ​ന്ത്യ​യ്ക്ക് 17 റ​ണ്‍​സ് ജ​യം. ഇ​തോ​ടെ ട്വ​ന്‍റി20 പ​ര​ന്പ​ര 30ന് ​ഇ​ന്ത്യ തൂ​ത്തു​വാ​രി.
വി​ൻ​ഡീ​സി​ന് തോ​ൽ​വി; പ​ര​ന്പ​ര തൂ​ത്തു​വാ​രി ഇ​ന്ത്യ
കോ​ൽ​ക്ക​ത്ത: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാ​മ​ത്തെ​തും അ​വ​സാ​ന​ത്തെ​തു​മാ​യ ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് 17 റ​ണ്‍​സ് ജ​യം. ഇ​തോ​ടെ ട്വ​ന്‍റി-20 പ​ര​ന്പ​ര 3-0ന് ​ഇ​ന്ത്യ തൂ​ത്തു​വാ​രി.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 185 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വി​ൻ​ഡീ​സി​ന് 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളു. നി​ക്കോ​ളാ​സ് പൂ​ര​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി പ്ര​ക​ട​നം മാ​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ത്.

47 പ​ന്തി​ൽ 61 റ​ണ്‍​സാ​ണ് പൂ​ര​ൻ അ​ടി​ച്ചെ​ടു​ത്ത​ത്. റോ​വ്മാ​ൻ പ​വ​ൽ 25 റ​ണ്‍​സും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ് 29 റ​ണ്‍​സും റോ​സ്റ്റ​ണ്‍ ചേ​സ് 12 റ​ണ്‍​സും നേ​ടി. മ​റ്റാ​ർ​ക്കും വി​ൻ​ഡീ​സ് നി​ര​യി​ൽ ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.

ഇ​ന്ത്യ​യ്ക്കാ​യി ഹ​ർ​ഷ​ൽ പ​ട്ടേ​ൽ മൂ​ന്ന് വി​ക്ക​റ്റും ദീ​പ​ക് ച​ഹാ​ർ, വെ​ങ്കി​ടേ​ഷ് അ​യ്യ​ർ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 184 റ​ണ്‍​സെ​ടു​ത്ത​ത്. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ൾ വെ​ടി​ക്കെ​ട്ട് തീ​ർ​ത്ത സൂ​ര്യ​കു​മാ​ർ 31 പ​ന്തി​ൽ ഏ​ഴ് സി​ക്സും ഒ​രു ഫോ​റും ഉ​ൾ​പ്പെ​ടെ 65 റ​ണ്‍​സാ​ണ് അ​ടി​ച്ചു കൂ​ട്ടി​യ​ത്.

സൂ​ര്യ​കു​മാ​റി​നൊ​പ്പം വെ​ങ്കി​ടേ​ഷ് അ​യ്യ​രും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക​ത്തി​ക്ക​യ​റി. 19 പ​ന്ത് നേ​രി​ട്ട വെ​ങ്കി​ടേ​ഷ് ര​ണ്ട് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 35 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദും (4) നാ​ലാ​മ​നാ​യി ഇ​റ​ങ്ങി​യ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യും (7) ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി. ഇ​ഷാ​ൻ കി​ഷ​ൻ 34 റ​ണ്‍​സും ശ്രേ​യ​സ് അ​യ്യ​ർ 25 റ​ണ്‍​സും നേ​ടി.
More in Latest News :