ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ആര് മുഖ്യമന്ത്രിയാവണം എന്നതിനെപ്പറ്റി സോണിയ ഗാന്ധിയുമായി സംസാരിക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
ഉത്തരാഖണ്ഡിൽ കോൺഗ്രസ് പാർട്ടി സർക്കാർ രൂപീകരിക്കും. വളർച്ചക്കായാണ് ആളുകൾ വോട്ട് ചെയ്തത്. അത് കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. ബിജെപി തളർച്ചയിലാണ്. തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി അവർ ഉത്കണ്ഠാകുലരാണ്.
തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നത് ഉറപ്പാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും ഹരീഷ് റാവത്ത് കൂട്ടിച്ചേർത്തു.