+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​പു​വി​ന്‍റെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്ന് സാ​ബു എം ​ജേ​ക്ക​ബ്

കൊ​ച്ചി: സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ്ദ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ദീ​പു​വി​ന്‍റെ കു​ടും​ബ​ത്തെ ട്വ​ന്‍റി20 സം​ര​ക്ഷി​ക്കു​മെ​ന്ന് സാ​ബു എം ​ജേ​ക്ക​ബ്. ദീ​പു​വി​ന്‍റ സ്ഥാ​ന​ത്തു​നി​ന്ന് കു​ടും​ബ​ത
ദീ​പു​വി​ന്‍റെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്ന് സാ​ബു എം ​ജേ​ക്ക​ബ്
കൊ​ച്ചി: സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ്ദ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ദീ​പു​വി​ന്‍റെ കു​ടും​ബ​ത്തെ ട്വ​ന്‍റി20 സം​ര​ക്ഷി​ക്കു​മെ​ന്ന് സാ​ബു എം ​ജേ​ക്ക​ബ്. ദീ​പു​വി​ന്‍റ സ്ഥാ​ന​ത്തു​നി​ന്ന് കു​ടും​ബ​ത്തി​ന്‍റ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കും. ദീ​പു​വി​ന്‍റെ പേ​രി​ൽ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​ല്ലെ​ന്നും അ​തി​നു​വേ​ണ്ടി പി​രി​വ് ന​ട​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ടും​ബ​ത്തി​ന് സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കും. പാ​ർ​ട്ടി​യു​ടെ ക​ട​മ​യാ​ണ് നി​റ​വേ​റ്റു​ന്ന​ത്. എ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കും. ഭ​ക്ഷ​ണം മു​ത​ൽ മ​രു​ന്ന് വ​രെ എ​ല്ലാം ഉ​റ​പ്പ് വ​രു​ത്തും. ട്വ​ന്‍റി20 പ്ര​വ​ർ​ത്ത​ക​ർ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :