കോൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെതും അവസാനത്തെതുമായ ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരവും ജയിച്ച് ഇന്ത്യ പരന്പര സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ ആദ്യം ബാറ്റ് ചെയ്യുന്നത് നല്ലതായി തോന്നുന്നുവെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞു. നാല് മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങുന്നത്. വിരാട് കോഹ്ലി, ഭൂവനേശ്വർ കുമാർ, ഋഷഭ് പന്ത്, ചാഹൽ എന്നിവർക്കു പകരമായി ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ആവേശ് ഖാൻ എന്നിവർക്ക് അവസരം നൽകി. ആവേശ് ഖാന്റെ അരങ്ങേറ്റ മത്സരമാണിത്.
നാല് മാറ്റങ്ങളുമായാണ് വിൻഡീസും ഇന്ന് ഇറങ്ങുന്നത്. വാൽഷ്, ഫാബിയൻ, ഡ്രേക്ക്സ്, ഹോപ്പ് എന്നിവർ ടീമിലെത്തി.