+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,427 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,427 പേ​ര്‍​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 841, എ​റ​ണാ​കു​ളം 767, കൊ​ല്ലം 537, കോ​ട്ട​യം 456, കോ​ഴി​ക്കോ​ട് 428, തൃ​ശൂ​ര്‍ 386, ആ​ല
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,427 പേ​ര്‍​ക്ക് കോ​വി​ഡ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,427 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം 841, എ​റ​ണാ​കു​ളം 767, കൊ​ല്ലം 537, കോ​ട്ട​യം 456, കോ​ഴി​ക്കോ​ട് 428, തൃ​ശൂ​ര്‍ 386, ആ​ല​പ്പു​ഴ 321, ഇ​ടു​ക്കി 305, വ​യ​നാ​ട് 296, മ​ല​പ്പു​റം 279, പ​ത്ത​നം​തി​ട്ട 263, പാ​ല​ക്കാ​ട് 230, ക​ണ്ണൂ​ര്‍ 226, കാ​സ​ര്‍​ഗോ​ഡ് 92 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,183 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,70,962 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 1,67,141 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 3,821 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 551 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

നി​ല​വി​ല്‍ 66,018 കോ​വി​ഡ് കേ​സു​ക​ളി​ല്‍, ആ​റ് ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​ൻ​പ​ത് മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ മു​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ടു​ക​യും എ​ന്നാ​ല്‍ രേ​ഖ​ക​ള്‍ വൈ​കി ല​ഭി​ച്ച​ത് കൊ​ണ്ടു​ള്ള 39 മ​ര​ണ​ങ്ങ​ളും സു​പ്രീം കോ​ട​തി വി​ധി​പ്ര​കാ​രം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കി​യ 44 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 64,145 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 29 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 5023 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 338 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 37 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 14,334 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 1311, കൊ​ല്ലം 2321, പ​ത്ത​നം​തി​ട്ട 678, ആ​ല​പ്പു​ഴ 1003, കോ​ട്ട​യം 1287, ഇ​ടു​ക്കി 1090, എ​റ​ണാ​കു​ളം 1659, തൃ​ശൂ​ര്‍ 1169, പാ​ല​ക്കാ​ട് 595, മ​ല​പ്പു​റം 1039, കോ​ഴി​ക്കോ​ട് 966, വ​യ​നാ​ട് 424, ക​ണ്ണൂ​ര്‍ 599, കാ​സ​ര്‍​ഗോ​ഡ് 193 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്.

ഇ​തോ​ടെ 66,018 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 63,38,031 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.
More in Latest News :