കാസർഗോഡ്: കാസർഗോട്ട് ബിജെപിയിൽ പരസ്യകലാപം. കുമ്പള പഞ്ചായത്തിലെ സിപിഎമ്മുമായുള്ള കൂട്ടുകെട്ടിനെതിരെയാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തകർ ഉപരോധിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെയാണ് പ്രവർത്തകരുടെ രോഷം. നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് പ്രവർത്തകർ ആരോപിക്കുന്നു.
കെ. സുരേന്ദ്രൻ നേരിട്ടെത്തി ചർച്ച നടത്തണമെന്നും സിപിഎമ്മിനെ അനുകൂലിച്ചവർക്കെതിരെ നടപടി വേണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു.