+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​സാ​ന സെ​ക്ക​ൻ​ഡു​ക​ളി​ൽ ജ​യം കൈ​വി​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്

പ​നാ​ജി: ഐ​എ​സ്എ​ല്ലിൽ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ ബാ​ഗാ​നെ​തി​രെ ജ​യം കൈ​വി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​ന സെ​ക്ക​ൻ​ഡി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ജ​യം കൈ​വി​ട
അ​വ​സാ​ന സെ​ക്ക​ൻ​ഡു​ക​ളി​ൽ ജ​യം കൈ​വി​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്
പ​നാ​ജി: ഐ​എ​സ്എ​ല്ലിൽ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ ബാ​ഗാ​നെ​തി​രെ ജ​യം കൈ​വി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​ന സെ​ക്ക​ൻ​ഡി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ജ​യം കൈ​വി​ട്ട​ത്. ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ഐ​എ​സ്എ​ല്ലി​ൽ ക​രു​ത്ത​ൻ​മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ വാ​ശി​യേ​റി​യ മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഇ​രു​ടീ​മു​ക​ളും ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഏ​ഴാം മി​നി​റ്റി​ൽ ത​ന്നെ ഗോ​ൾ നേ​ടി കേ​ര​ളം ലീ​ഡ് നേ​ടി​യി​രു​ന്നു.

എ​ടി​കെ​യു​ടെ ബോ​ക്സി​നു സ​മീ​പ​ത്തു​നി​ന്നു ല​ഭി​ച്ച ഫ്രീ​കി​ക്ക് അ​ഡ്രി​യാ​ൻ ലൂ​ണ ഗോ​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഗോ​ൾ ആ​ഘോ​ഷം തീ​രും​മു​ൻ​പു​ത​ന്നെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പോ​സ്റ്റി​ലേ​ക്ക് എ​ടി​കെ​യു​ടെ വെ​ടി​യു​ണ്ട എ​ത്തി​ക​ഴി​ഞ്ഞി​രു​ന്നു.

എ​ട്ടാം മി​നി​റ്റി​ൽ വ​ല​തു വി​ങ്ങി​ലൂ​ടെ വ​ന്ന അ​റ്റാ​ക്കി​ൽ പ്രി​തം കൊ​ട്ടാ​ൽ ന​ൽ​കി​യ ക്രോ​സ് അ​നാ​യാ​സം ഡേ​വി​ഡ് വി​ല്യം​സ് കേ​ര​ള​ത്തി​ന്‍റെ വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​ടീ​മു​ക​ളും ആ​ക്ര​മ​ണ​ത്തി​ന്‍റെ മൂ​ർ​ച്ച കൂ​ട്ടി.

49-ാം മി​നി​റ്റി​ലും 62-ാം മി​നി​റ്റി​ലും പെ​രേ​രാ ഡ​യ​സി​ന് സൂ​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ കി​ട്ടി​യെ​ങ്കി​ലും ഭാ​ഗ്യം കേരളത്തെ തു​ണ​ച്ചി​ല്ല. 64-ാം മി​നി​റ്റി​ൽ അ​ഡ്രി​യാ​ൻ ലൂ​ണ ഒ​രു അ​ത്ഭു​ത ഗോ​ളി​ലൂ​ടെ കേ​ര​ള​ത്തെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ഡി​ഫ​ൻ​സീ​വ് പ്ര​ക​ട​ന​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ന​ട​ത്തി​യ​ത്.

ഇ​തി​നി​ടെ ഏ​ഴ് മി​നി​റ്റി​ന്‍റെ അ​ധി​ക​സ​മ​യം അ​നു​വ​ദി​ച്ചു. 97-ാം മി​നി​റ്റി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ജ​യ സ്വ​പ്ന​ങ്ങ​ളെ ത​ക​ർ​ത്തു കൊ​ണ്ട് ജോ​ണി കൗ​കോ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ നെ​ഞ്ചി​ലേ​ക്ക് നി​റ​യൊ​ഴി​ച്ച​ത്.

ഈ ​സ​മ​നി​ല​യോ​ടെ 27 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ നാ​ലാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ക​യാ​ണ്. 30 പോ​യി​ന്‍റു​ള്ള എ​ടി​കെ ര​ണ്ടാം സ്ഥാ​നാ​ത്താ​ണ്.
More in Latest News :