തിരുവനന്തപുരം: നാല് ട്രെയിനുകളിൽ കോച്ചുകൾ വർധിപ്പിക്കും. തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343), മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344 ) ട്രെയിനുകളിൽ മൂന്ന് സ്ലീപ്പർ ക്ലാസ് കോച്ചുകൾ വീതമാണ് വർധിപ്പിക്കുന്നത്.
ഫെബ്രുവരി 25 മുതൽ മധുരയിലേക്കുള്ള സർവീസുകളിലും ഫെബ്രുവരി 26 മുതൽ തിരുവനന്തപുരത്തേക്കുള്ള സർവീസുകളിലും കോച്ച് വർധന പ്രാബല്യത്തിൽവരും.
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം വീക്ക്ലി സൂപ്പർഫാസ്റ്റ് (12645 ), ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം സൂപ്പർഫാസ്റ്റ് (12646) എന്നിവയിൽ ഒരു ടു-ടയർ എസി കോച്ചുകൾ വീതമാണ് വർധിപ്പിക്കുന്നത്.
ഫെബ്രുവരി 26 മുതൽ ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള സർവിസുകളിലും മാർച്ച് ഒന്നുമുതൽ എറണാകുളത്തേക്കുള്ള സർവീസുകളിലും പുതിയ കോച്ചുകൾ നിലവിൽവരും.