മലപ്പുറം: മലപ്പുറത്ത് ഷിഗല്ല രോഗം ഉണ്ടായതായി സംശയം. പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണം ഷിഗല്ല കാരണമെന്നാണ് സംശയം ഉണ്ടായിരിക്കുന്നത്. ഇതോടെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് ഏഴുവയസുകാരൻ കോഴിക്കോട് ആശുപത്രിയിൽ മരിച്ചത്. വയറിളക്കത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേതുടർന്ന് ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികൾ ശക്തമാക്കി.