വയനാട്: മോഷണശ്രമത്തിനിടെ ഉറങ്ങിക്കിടന്ന നവദമ്പതികളെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ തിങ്കളാഴ്ച കോടതി വിധിക്കും.
വയനാട് വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന്(45) എന്നയാളാണ് പ്രതി.
2018 ജൂലൈയിലായിരുന്നു സംഭവം.മോഷണം ചെറുത്തപ്പോഴാണ് വിശ്വനാഥന് ദമ്പതിമാരെ അടിച്ചുകൊലപ്പെടുത്തിയത്. വീട്ടില്‍ കയറിയ വിശ്വനാഥന് ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു.
ശബ്ദംകേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന് രക്ഷപ്പെടുകയായിരുന്നു. കേസില്‍ 2020 നവംബറിലാണ് വിചാരണ ആരംഭിച്ചത്.