+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഹ്ലി​ക്കും പ​ന്തി​നും വി​ശ്ര​മം

കോ​ൽ​ക്ക​ത്ത: വി​രാ​ട് കോ​ഹ്ലി​ക്കും വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്തി​നും ബി​സി​സി​ഐ വി​ശ്ര​മം അ​നു​വ​ദി​ച്ചു. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്ന് ട്വ​ന്‍റി20 യി​ലും ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ
കോ​ഹ്ലി​ക്കും പ​ന്തി​നും വി​ശ്ര​മം
കോ​ൽ​ക്ക​ത്ത: വി​രാ​ട് കോ​ഹ്ലി​ക്കും വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്തി​നും ബി​സി​സി​ഐ വി​ശ്ര​മം അ​നു​വ​ദി​ച്ചു. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്ന് ട്വ​ന്‍റി-20 യി​ലും ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലും ഇ​രു​വ​രും ക​ളി​ക്കില്ല. ടീ​മി​ന്‍റെ ബ​യോ ബ​ബ്ളി​ൽ നി​ന്നും ഇ​രു​വ​രും മ​ട​ങ്ങി.

ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലും ഇ​രു​വ​രും തി​രി​ച്ചെ​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. വി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 യി​ൽ ഇ​രു​വ​രും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. 52 റ​ണ്‍​സ് വീ​തം നേ​ടി​യ ഇ​രു​വ​രു​ടെ​യും മി​ക​വി​ൽ മ​ത്സ​രം ഇ​ന്ത്യ എ​ട്ട് റ​ണ്‍​സി​ന് വി​ജ​യി​ച്ചി​രു​ന്നു.

പ​ര​മ്പ​ര നേ​ടി​യ​തോ​ടെ വി​ൻ​ഡീ​സി​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കി​യേ​ക്കും. പ​ന്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ ഇ​ഷാ​ൻ കി​ഷ​ൻ വി​ക്ക​റ്റ് കീ​പ്പ​റാ​കും. ഋ​തു​രാ​ജ് ഗെ​യ്ക്‌വാ​ദി​നും അ​വ​സ​രം ല​ഭി​ച്ചേ​ക്കും.
More in Latest News :