+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്രെയിൻ: ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്തു റഷ്യ

ന്യൂഡൽഹി: യുക്രെയിൻ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽനിന്നു രൂക്ഷമായ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്ന റഷ്യ ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്തു രംഗത്ത്. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാകൗൺസിലിൽ ഇന്ത്യ യുക്രെയിൻ വി
യുക്രെയിൻ: ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്തു റഷ്യ
ന്യൂഡൽഹി: യുക്രെയിൻ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽനിന്നു രൂക്ഷമായ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്ന റഷ്യ ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്തു രംഗത്ത്. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാകൗൺസിലിൽ ഇന്ത്യ യുക്രെയിൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് റഷ്യയ്ക്ക് ആശ്വാസമായിരിക്കുന്നത്. ഇന്ത്യൻ നിലപാടിനെ റഷ്യ പരസ്യമായി സ്വാഗതം ചെയ്തു.

സന്തുലിതവും തത്വാധിഷ്ഠിതവും സ്വതന്ത്രവുമായ സമീപനമാണ് ഇന്ത്യ പുലർത്തിയതെന്ന് ട്വീറ്റ് ചെയ്തുകൊണ്ടു റഷ്യ ചൂണ്ടിക്കാട്ടി. നിശബ്ദവും ക്രിയാത്മകവുമായ നയതന്ത്രമാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യമെന്നും അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പിരിമുറുക്കം വർധിപ്പിക്കുന്ന എല്ലാ നടപടികളും എല്ലാവരും ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

എല്ലാ രാജ്യങ്ങളുടെയും നിയമാനുസൃതമായ സുരക്ഷാ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് പിരിമുറുക്കങ്ങൾ ഉടനടി ഇല്ലാതാക്കാൻ കഴിയുന്ന ഒരു പരിഹാരം കണ്ടെത്തുന്നതിലാണ് ഇന്ത്യയുടെ താത്പര്യമെന്ന് അംബാസഡർ ടി.എസ്. തിരുമൂർത്തി പറഞ്ഞു.

ഇതിനിടെ, യുക്രെയിൻ വിഷയത്തിൽ റഷ്യൻ യുദ്ധ സന്നാഹത്തിനെതിരേ യുഎസ് അടക്കമുള്ള രാജ്യങ്ങൾ വിമർശനങ്ങൾ കൂടുതൽ കടുപ്പിച്ചു. പിന്മാറുകയാണെന്ന പ്രതീതി പരത്തി കൂടുതൽ സൈനിക സന്നാഹം ഒരുക്കുകയാണ് റഷ്യ ചെയ്തിരിക്കുന്നതെന്നും അവർ വിന്യസിച്ചതിൽ അന്പതു ശതമാനം സൈനികർ ഏതു നിമിഷവും യുദ്ധത്തിനിറങ്ങാൻ സന്നദ്ധരായി നിലകൊള്ളുകയാണെന്നും യുഎസ് ആരോപിച്ചു.
More in Latest News :