കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിന്റെ താത്കാലിക ചുമതല മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.കുഞ്ഞാവു ഹാജിക്കു നല്കി. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. സംസ്ഥാന പ്രസിഡന്റ് ടി.നസിറുദീന്റെ നിര്യാണത്തെതുടര്‍ന്നാണ് ചുമതല കൈമാറിയത്.
1977 മുതല്‍ വ്യാപാര രംഗത്തുള്ള കുഞ്ഞാവു ഹാജി 21 വര്‍ഷമായി ഏകോപന സമിതിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റാണ്. വ്യാപാരികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളില്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന നേതാവാണ് ഇദ്ദേഹം.
പത്തു വര്‍ഷമായി സംസ്ഥാന വൈസ് പ്രസിഡന്റാണ്. കുറ്റിപ്പുറത്തെ സുബൈദ സ്റ്റോര്‍ ഉടമയാണ്. റസിയയാണ് ഭാര്യ. മക്കള്‍: അബ്ദുള്‍ നാസര്‍(ബിസിനസ്), അബ്ദുള്‍ സത്താര്‍ (ഗള്‍ഫ്), അബ്ദുള്‍ ഗഫൂര്‍ (അഡ്വക്കറ്റ്), അബ്ദുള്‍ ഷാജി (ഗള്‍ഫ്), സുബൈദ.