+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബു​ൾ​ഡോ​സ​റു​ക​ൾ വി​ശ്ര​മ​ത്തി​ലാ​ണ്, മാ​ർ​ച്ച് 10ന് ​ശേ​ഷം പു​റ​ത്തി​റ​ക്കും: യോ​ഗി

ല​ക്നോ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ ഗു​ണ്ട​ക​ളെ ഭ​യ​പ്പെ​ട​രു​തെ​ന്ന് ബി​ജെ​പി അ​നു​ഭാ​വി​ക​ളോ​ട് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി
ബു​ൾ​ഡോ​സ​റു​ക​ൾ വി​ശ്ര​മ​ത്തി​ലാ​ണ്, മാ​ർ​ച്ച് 10ന് ​ശേ​ഷം പു​റ​ത്തി​റ​ക്കും: യോ​ഗി
ല​ക്നോ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ ഗു​ണ്ട​ക​ളെ ഭ​യ​പ്പെ​ട​രു​തെ​ന്ന് ബി​ജെ​പി അ​നു​ഭാ​വി​ക​ളോ​ട് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​യ​ച്ച ബു​ൾ​ഡോ​സ​റു​ക​ൾ‌ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക​യും ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു ക​ഴി​ഞ്ഞാ​ൽ മാ​ർ​ച്ച് 10ന് ​ശേ​ഷം വീ​ണ്ടും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും യോ​ഗി പ​റ​ഞ്ഞു.

യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും ബു​ള്‍​ഡോ​സ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​മോ​യെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​വ് ചോ​ദി​ച്ചി​രു​ന്നു. ക്രി​മി​ന​ലു​ക​ളെ തു​ര​ത്താ​നാ​ണ് ബു​ൾ​ഡോ​സ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​ത്. എ​ന്നാ​ൽ കു​റ​ച്ചു​കാ​ല​ത്തേ​ക്ക് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ബു​ള്‍​ഡോ​സ​റു​ക​ള്‍ വി​ശ്ര​മി​ത്തി​ലാ​ണെ​ന്നും മ​റു​പ​ടി ന​ൽ​കി​യ​താ​യി യോ​ഗി പ​റ​ഞ്ഞു.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​മാ​യ മെ​യി​ൻ​പു​രി​യി​ലെ ക​ർ​ഹാ​ൽ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് യോ​ഗി​യു​ടെ മ​റു​പ​ടി. അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വാ​ണ് മെ​യി​ൻ​പു​രി​യി​ൽ എ​സ്പി​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​ത്. അ​ഖി​ലേ​ഷി​ന്‍റെ ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. യാ​ദ​വ​ ഭൂ​രി​പ​ക്ഷ​മു​ള്ള മ​ണ്ഡ​ല​മാ​ണ് ക​ർ​ഹാ​ൽ.
More in Latest News :