കൊച്ചി: സിപിഎം പ്രവർത്തകരുടെ മർദനത്തിൽ കൊല്ലപ്പെട്ട ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും. ഉച്ചകഴിഞ്ഞ് 5.30ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നത്. തുടർന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് പോസ്റ്റുമോർട്ടം കോട്ടയത്ത് നടത്തുന്നത്.
ട്വന്റി20 നഗറിൽ വൈകിട്ട് മൂന്ന് മുതൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി വീട്ടിലേക്ക് എത്തിക്കും. അതിന് ശേഷമാണ് സംസ്കരിക്കുന്നത്.