കീവ്: കിഴക്കൻ യുക്രെയ്നിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ആളപായമില്ലെന്നാണു റിപ്പോർട്ടുകൾ. റഷ്യ പിന്തുണയ്ക്കുന്ന വിമതവിഭാഗം സ്ഫോടനമുണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡോനെട്സ്ക് നഗരത്തിൽ പീപ്പിൾസ് റിപ്പബ്ലിക് (ഡിഎൻആർ) ആസ്ഥാനത്തിനു സമീപമാണു സ്ഫോടനമുണ്ടായത്. വലിയ സ്ഫോടനമാണു സംഭവിച്ചിരിക്കുന്നതെന്ന് റഷ്യയുടെ ആർഐഎ വാർത്താ ഏജൻസിയും സ്ഥിരീകരിച്ചു.
ഡോനെട്സ്കിൽ നിന്ന് താമസക്കാരെ റോസ്തോവ് മേഖലയിലേക്ക് ഒഴിപ്പിക്കണമെന്ന് ഡിഎൻആർ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനു മണിക്കൂറുകൾക്ക് പിന്നാലെയാണ് സ്ഫോടനമുണ്ടായത്.