+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ​ളൂ​രു​വി​നെ അ​ട്ടി​മ​റി​ച്ച് നോ​ർ​ത്ത് ഈ​സ്റ്റ്

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യെ അ​ട്ടി​മ​റി​ച്ച് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് ജ​യി​ച്ച​ത്. ഇ​തോ​ടെ ബം​ഗ​ളൂ​രു​വി​ന്‍റെ
ബം​ഗ​ളൂ​രു​വി​നെ അ​ട്ടി​മ​റി​ച്ച് നോ​ർ​ത്ത് ഈ​സ്റ്റ്
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​യെ അ​ട്ടി​മ​റി​ച്ച് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് ജ​യി​ച്ച​ത്. ഇ​തോ​ടെ ബം​ഗ​ളൂ​രു​വി​ന്‍റെ പ്ലേ ​ഓ​ഫ് സ്വ​പ്ന​ങ്ങ​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി.

ഒ​രു ഗോ​ളി​ന് മു​ന്നി​ട്ട് നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​ന്‍റെ വീ​ഴ്ച്ച. 66-ാം മി​നി​റ്റി​ൽ ക്ലെ​യ്ട​ൻ സി​ൽ​വ​യി​ലൂ​ടെ​യാ​ണ് ബം​ഗ​ളൂ​രു മു​ന്നി​ലെ​ത്തി​യ​ത്.

74-ാം മി​നി​റ്റി​ലാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ സ​മ​നി​ല ഗോ​ൾ പി​റ​ന്ന​ത്. ദെ​ഷോ​ൻ ബ്രൗ​ണാ​ണ് സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 80-ാം മി​നി​റ്റി​ൽ റാ​ൾ​ടെ​യാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

ലീ​ഗി​ൽ 13 പോ​യി​ന്‍റ് മാ​ത്ര​മു​ള്ള നോ​ർ​ത്ത് ഈ​സ്റ്റ് പ​ത്താം സ്ഥാ​ന​ത്താ​ണ്. 23 പോ​യി​ന്‍റു​ള്ള ബം​ഗ​ളൂ​രു ആ​റാം സ്ഥാ​ന​ത്താ​ണ്.
More in Latest News :