+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷേ​ധക്കാരിൽനിന്ന് ഈ​ടാ​ക്കി​യ പി​ഴ തു​ക തി​രി​ച്ചു ന​ൽ​ക​ണം; യുപിയോട് സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​വ​രി​ൽ നി​ന്ന് പൊ​തു മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ ഈ​ടാ​ക്കി​യ പി​ഴ തു​ക തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന
പ്ര​തി​ഷേ​ധക്കാരിൽനിന്ന് ഈ​ടാ​ക്കി​യ പി​ഴ തു​ക തി​രി​ച്ചു ന​ൽ​ക​ണം; യുപിയോട് സുപ്രീം കോടതി
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​വ​രി​ൽ നി​ന്ന് പൊ​തു മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ ഈ​ടാ​ക്കി​യ പി​ഴ തു​ക തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് സു​പ്രീം ​കോ​ട​തി. 2019ൽ ​ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ 274 പേ​ർ​ക്കെ​തി​രേ ന​ൽ​കി​യ നോ​ട്ടീ​സ് പി​ൻ​വ​ലി​ച്ച​താ​യി യു​പി സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യു​ള്ള നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ​താ​യി ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​ത​നു​സ​രി​ച്ച് കു​റ്റ​ക്കാ​രാ​യി ക​ണ്ടെ ത്തു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷം വ​രെ ജ​യി​ൽ ശി​ക്ഷ​യും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ഒ​ടു​ക്കേ​ണ്ടി വ​രും.

കേ​സി​ൽ അ​വ​സാ​ന വാ​ദ​ത്തി​നി​ടെ യു​പി സ​ർ​ക്കാ​രി​നെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ നോ​ട്ടീ​സ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​തു റ​ദ്ദാ​ക്കു​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ താ​ക്കീ​ത്.
More in Latest News :