+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌​കാ​ര്‍​ഫ് ഇ​ന്ത്യ മീ​ഡി​യ അ​വാ​ര്‍​ഡ് സി​ജോ പൈ​നാ​ട​ത്തി​ന്

കൊ​ച്ചി: ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ സ്‌​കി​സോ​ഫ്രീ​നി​യ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ (സ്‌​കാ​ര്‍​ഫ് ഇ​ന്ത്യ) 2021ലെ ​ദേ​ശീ​യ മാ​ധ്യ​മ പു​ര​സ്‌​കാ​രം ദീ​പി​ക കൊ​ച്ചി യൂ​ണി​റ്റി​ലെ സ്റ്റാ​ഫ് റി​പ്പോ​ര്‍​ട്ട
സ്‌​കാ​ര്‍​ഫ് ഇ​ന്ത്യ മീ​ഡി​യ അ​വാ​ര്‍​ഡ് സി​ജോ പൈ​നാ​ട​ത്തി​ന്
കൊ​ച്ചി: ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ സ്‌​കി​സോ​ഫ്രീ​നി​യ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ (സ്‌​കാ​ര്‍​ഫ് ഇ​ന്ത്യ) 2021ലെ ​ദേ​ശീ​യ മാ​ധ്യ​മ പു​ര​സ്‌​കാ​രം ദീ​പി​ക കൊ​ച്ചി യൂ​ണി​റ്റി​ലെ സ്റ്റാ​ഫ് റി​പ്പോ​ര്‍​ട്ട​ര്‍ സി​ജോ പൈ​നാ​ട​ത്തി​ന്. മാ​ന​സി​കാ​രോ​ഗ്യ മേ​ഖ​ല​യി​ലു​ള്ള മി​ക​ച്ച മീ​ഡി​യ റി​പ്പോ​ര്‍​ട്ടിം​ഗി​നാ​ണു ഇ​രു​പ​തി​നാ​യി​രം രൂ​പ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം. ഫെ​ബ്രു​വ​രി 25ന് ​ചെ​ന്നൈ​യി​ലാ​ണ് പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം.

2020 ജൂ​ലൈ 24 മു​ത​ല്‍ ദീ​പി​ക​യി​ല്‍ ആ​റ് അ​ധ്യാ​യ​ങ്ങ​ളി​ലാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച "അ​ക​ത്തി​രി​പ്പു​കാ​ല​ത്തെ കു​രു​ന്നു മു​റി​വു​ക​ള്‍' എ​ന്ന പ​ര​മ്പ​ര​യാ​ണു സി​ജോ പൈ​നാ​ട​ത്തി​നെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ വീ​ടു​ക​ള്‍​ക്ക​ക​ത്ത് ഒ​തു​ങ്ങി​ക്കൂ​ടേ​ണ്ടി​വ​ന്ന കു​രു​ന്നു​ക​ളു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മാ​ന​സി​കാ​രോ​ഗ്യ സ്ഥി​തി, പ്ര​തി​സ​ന്ധി​ക​ള്‍ , ലോ​ക്ക്ഡൗ​ണി​ലെ കൗ​മാ​ര ആ​ത്മ​ഹ​ത്യ​ക​ള്‍, ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ലെ സ​ങ്കീ​ര്‍​ണ​ത​ക​ള്‍, അ​തി​ജീ​വ​ന​വ​ഴി​ക​ള്‍, ക്രി​യാ​ത്മ​ക സാ​ധ്യ​ത​ക​ള്‍, വി​ദ​ഗ്ധ നി​രീ​ക്ഷ​ണ​ങ്ങ​ള്‍, പ​ഠ​ന​രേ​ഖ​ക​ള്‍, ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യാ​യി​രു​ന്നു പ​ര​മ്പ​ര​യു​ടെ ഉ​ള്ള​ട​ക്കം.

2021ലെ ​സ്‌​കാ​ര്‍​ഫ് ഇ​ന്ത്യ മാ​ധ്യ​മ പു​ര​സ്‌​കാ​രം നേ​ടു​ന്ന ഏ​ക മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​ണു സി​ജോ പൈ​നാ​ട​ത്ത്. നേ​ര​ത്തെ സ്വ​രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ മാ​ധ്യ​മ പു​ര​സ്‌​കാ​രം, ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് ഫോ​റം മീ​ഡി​യ അ​വാ​ര്‍​ഡ് എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്.

കാ​ഞ്ഞൂ​ര്‍ ആ​റ​ങ്കാ​വ് പൈ​നാ​ട​ത്ത് പ​രേ​ത​നാ​യ എ​സ്ത​പ്പാ​നു​വി​ന്‍റെ​യും മ​റി​യം​കു​ട്ടി​യു​ടെ​യും മ​ക​നാ​ണു സി​ജോ. ഭാ​ര്യ: ഡോ. ​സി​ജി സി​ജോ (മ​ഞ്ഞ​പ്ര സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക). സ്റ്റെ​ഫാ​ന്‍ എ​സ്. പൈ​നാ​ട​ത്ത് (എ​ട​നാ​ട് വി​ജ്ഞാ​ന​പീ​ഠം പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി) മ​ക​നാ​ണ്.
More in Latest News :