+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം; പൊ​ട്ടി​ത്തെ​റി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം തു​ട​ങ്ങു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ​ത്തോ​ടു പൊ​ട്ടി​ത്തെ​റി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. പ്ര​തി​ഷേ​ധി​ക്കേ​ണ്ട സ​മ​യം ഇ​ത​
പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം; പൊ​ട്ടി​ത്തെ​റി​ച്ച് ഗ​വ​ർ​ണ​ർ
തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം തു​ട​ങ്ങു​ന്ന​തി​നി​ടെ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ​ത്തോ​ടു പൊ​ട്ടി​ത്തെ​റി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. പ്ര​തി​ഷേ​ധി​ക്കേ​ണ്ട സ​മ​യം ഇ​ത​ല്ലെ​ന്നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ർ ശ​രി​യാ​യി പെ​രു​മാ​റ​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപനം തുടങ്ങുന്നതിനു മുന്പായി പ്രതിപക്ഷനേതാവ് സംസാരിക്കാനായി എഴുന്നേറ്റതാണ് ഗവർണറെ ചൊടിപ്പിച്ചത്. നേരത്തെ ഗവർണർ ഗോ ബാക്ക് എന്ന വിളികളോടെയായിരുന്നു പ്രതിപക്ഷം ഗവർണറെ സഭയിലേക്കു വരവേറ്റത്.
പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം പരിഗണിക്കാതെ ഗവർണർ പ്രസംഗം തുടങ്ങിയതോടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു പ്രതിപക്ഷം പുറത്തേക്കു പോയി.

പിന്നീട് പ്രതിപക്ഷം നിയമസഭാ കവാടത്തിൽ പ്രതിഷേധ ധർണ നടത്തി. സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു.
More in Latest News :