വയനാട്: വയനാട്ടില്‍ കടുവക്കുഞ്ഞ് കിണറ്റില്‍വീണു. ബത്തേരിയിലെ ജനവാസ മേഖലയായ മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റിലാണ് കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. പ്രദേശവാസിയാണ് സംഭവം ആദ്യം കണ്ടത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ മയക്കുവെടി വച്ചു പുറത്തെത്തിക്കാനാണ് ശ്രമം. മയക്കുവെടി സംഘവും സംഭവ സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഈ മേഖലയിൽ കടുവ കിണറ്റിൽ വീഴുന്നത്. തൊട്ടടുത്തുള്ള വനമേഖലയിൽനിന്ന് എത്തിയാണ് കടുവയെന്നാണ് കരുതുന്നത്.