തിരുവനന്തപുരം: ഗവര്‍ണറുടേത് നാണംകെട്ട നടപടിയാണെന്നും നയപ്രഖ്യാപന പ്രസംഗം കേള്‍ക്കുന്നതിനെക്കാള്‍ നല്ലത് കേള്‍ക്കാതിരിക്കുന്നതായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഇത്രയും നട്ടെല്ലില്ലാത്ത ഗവര്‍ണര്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ നയപ്രഖ്യാപനം അത് കേള്‍ക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
നയപ്രഖ്യാപനം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്യും. ഈ നാണംകെട്ട ഗവര്‍ണറുടെ നാണംകെട്ട നടപടിയെക്കുറിച്ച് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണ്. കേരളം ഇന്നുവരെ ഇങ്ങനെയൊരു ഗവര്‍ണറെ കണ്ടുമുട്ടിയിട്ടില്ല.
എന്തെങ്കിലും പറയുന്ന കാര്യത്തില്‍ ഒരു അഭിപ്രായ സ്ഥിരത വേണ്ടേ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിന്റെ ദല്ലാളാണ് ഗവര്‍ണറെന്നും കെ.സുധാകരന് പരിഹസിച്ചു.