+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അടിനടക്കും ഉറപ്പ്: യുക്രെയ്നെ റഷ്യ ആക്രമിക്കുമെന്ന് ബൈഡൻ

വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്നു​ള്ള റ​ഷ്യ​ൻ സേ​നാ പി​ന്മാ​റ്റം വി​ശ്വാസ​ത്തി​ലെ​ടു​ക്കാ​തെ അ​മേ​രി​ക്ക. യു​ക്രെ​യ്നു​മേ​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​ക
അടിനടക്കും ഉറപ്പ്: യുക്രെയ്നെ റഷ്യ ആക്രമിക്കുമെന്ന് ബൈഡൻ
വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്നു​ള്ള റ​ഷ്യ​ൻ സേ​നാ പി​ന്മാ​റ്റം വി​ശ്വാസ​ത്തി​ലെ​ടു​ക്കാ​തെ അ​മേ​രി​ക്ക. യു​ക്രെ​യ്നു​മേ​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​കാ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു. വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​ർ​ത്തി​യി​ൽ നി​ന്ന് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​മെ​ന്ന മോ​സ്കോ​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ വി​ശ്വ​സി​ക്കാ​ൻ കാ​ര​ണ​ങ്ങ​ളി​ലെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. സം​ഘ​ർ​ഷ ഭീ​തി ഇ​പ്പോ​ഴും ഉ​യ​ർ​ന്ന് ത​ന്നെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്. കാ​ര​ണം അ​വ​രു​ടെ സൈ​നി​ക​രെ​യൊ​ന്നും ഇ​തു​വ​രെ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. അ​വ​ർ കൂ​ടു​ത​ൽ സൈ​ന്യ​ത്തെ അ​വി​ടേ​ക്ക് എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

യു​ക്രെ​യ്നി​ൽ ക​ട​ന്നു​ക​യ​റാ​നും ആ​ക്ര​മി​ക്കാ​നും അ​വ​ർ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന എ​ല്ലാ സൂ​ച​ന​ക​ളും കാ​ണി​ക്കു​ന്ന​ത്. അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ത് സം​ഭ​വി​ക്കു​മെ​ന്നാ​ണ് ത​ന്‍റെ ധാ​ര​ണ​യെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

സം​ഘ​ർ​ഷം ഇ​ല്ലാ​താ​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ൻ അ​യ​ച്ച ക​ത്ത് താ​ൻ ഇ​തു​വ​രെ വാ​യി​ച്ചി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​പ്പോ​ഴും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ന​യ​ത​ന്ത്ര സാ​ധ്യ​ത​ക​ളു​ണ്ട്. എ​ന്നാ​ൽ പു​ട്ടി​നെ വി​ളി​ക്കാ​ൻ ത​നി​ക്ക് പ​ദ്ധ​തി​യി​ല്ലെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി.
More in Latest News :