+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​പ്ന സു​രേ​ഷി​നു പ​ണി​കൊ​ടു​ത്ത് ബി​ജെ​പി നേ​താ​വ്

പാ​ല​ക്കാ​ട്: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് ഉ​യ​ര്‍​ന്ന ശ​മ്പ​ള​ത്തി​ല്‍ ജോ​ലി. ബി​ജെ​പി നേ​താ​വ് ഡോ.​എ​സ്. കൃ​ഷ്ണ​കു​മാ​ർ ഐ​എ​എ​സ് പ്ര​സി​ഡ​ന്‍റാ​യ എ​ൻ​ജി​ഒ​യി​ലാ​ണ് ജോ​ലി
സ്വ​പ്ന സു​രേ​ഷി​നു പ​ണി​കൊ​ടു​ത്ത് ബി​ജെ​പി നേ​താ​വ്
പാ​ല​ക്കാ​ട്: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് ഉ​യ​ര്‍​ന്ന ശ​മ്പ​ള​ത്തി​ല്‍ ജോ​ലി. ബി​ജെ​പി നേ​താ​വ് ഡോ.​എ​സ്. കൃ​ഷ്ണ​കു​മാ​ർ ഐ​എ​എ​സ് പ്ര​സി​ഡ​ന്‍റാ​യ എ​ൻ​ജി​ഒ​യി​ലാ​ണ് ജോ​ലി ല​ഭി​ച്ച​ത്.

പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​റേ​ഞ്ച് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ന്ന എ​ൻ​ജി​ഒ​യി​ൽ 43,000 രൂ​പ ശ​ന്പ​ള​ത്തി​ലാണ് സ്വ​പ്ന സു​രേ​ഷി​ന്‍റെ നിയമനം. ഈ ​മാ​സം 12നാ​ണ് സ്വ​പ്ന​യ്ക്ക് നി​യ​മ​നം ന​ല്കി​ക്കൊ​ണ്ടു​ള്ള ഓ​ഫ​ർ ലെ​റ്റ​ർ അ​യ​ച്ച​ത്. ഓ​ഫ​ർ സ്വ​പ്ന സ്വീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത്, ത്രി​പു​ര, ഉ​ത്ത​രാ​ഖ​ണ്ഡ്, ആ​സാം, ജാ​ർ​ഖ​ണ്ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്രാ​മീ​ണ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​ജി​ഒ ആ​ണ് ഹൈ​റേ​ഞ്ച് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി. ആ​ദി​വാ​സി​ക്ഷേ​മം, ചെ​റു​കി​ട വാ​യ്പാ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ, ഭ​വ​ന​പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​വ​ർ​ത്ത​ന മേ​ഖ​ല.

പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ലാ​ണ് ഇ​തി​ന്‍റെ ആ​സ്ഥാ​നം. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റാ​യ കൃ​ഷ്ണ​കു​മാ​ർ മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്നു. 2019ൽ ​ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

സ്വ​പ്ന എ​ന്നു ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നു വ്യ​ക്ത​മ​ല്ല. വ്യ​ക്തി​പ​ര​മാ​യും ആ​രോ​ഗ്യ​പ​ര​മാ​യു​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഓ​ഫീ​സി​ൽ എ​ത്തു​ന്ന​തി​നു സ്വ​പ്ന സു​രേ​ഷ് സാ​വ​കാ​ശം തേ​ടി​യി​ട്ടു​ണ്ട്.
More in Latest News :