+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി രാ​ജ്ഭ​വ​ൻ ഭ​രി​ക്കാ​ൻ നോ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് പി​ന്തു​ണ​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജ്ഭ​വ​ൻ ഭ​രി​ക്കാ​ൻ നോ​ക്ക​രു​തെ​ന്ന്
മു​ഖ്യ​മ​ന്ത്രി രാ​ജ്ഭ​വ​ൻ ഭ​രി​ക്കാ​ൻ നോ​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് പി​ന്തു​ണ​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജ്ഭ​വ​ൻ ഭ​രി​ക്കാ​ൻ നോ​ക്ക​രു​തെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. രാ​ജ്ഭ​വ​ൻ ഭ​രി​ക്കാ​ൻ നോ​ക്കു​ന്ന​തി​ന്‍റെ അ​പ​ക​ട​മാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​ര​ത്തെ എ​ങ്ങ​നെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് ചോ​ദ്യം ചെ​യ്യാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഗ​വ​ർ​ണ​ർ​ക്ക് സ്റ്റാ​ഫി​നെ നി​യ​മി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പി​എ​സ് സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് എ​ന്ത് സം​ഭാ​വ​ന​യാ​ണ് അ​ദ്ദേ​ഹം കൊ​ടു​ക്കു​ന്ന​ത്. അ​ത്ത​രം ആ​ളു​ക​ളെ നി​യ​മി​ക്കു​ന്ന​ത് എ​ന്നു മു​ത​ലു​ള്ള കീ​ഴ്‌വ​ഴ​ക്ക​മാ​ണ്. ഏ​ത് നിയ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നി​യ​മ​ന​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

കീ​ഴ്‌വ​ഴ​ക്ക​മി​ല്ലെ​ന്ന് പ​റ​യു​ന്ന​വ​ർ ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​ര​ത്തി​ൽ കൈക​ട​ത്താ​ൻ ശ്ര​മി​ക്ക​രു​ത്. മു​ഖ്യ​മ​ന്ത്രി പ​ദ​വി​യു​ടെ അ​ന്ത​സ് നി​ല​നി​ർ​ത്തു​ന്ന നി​ല​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :