ലക്നോ: ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിനിടെ കിണറ്റിൽ വീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. യുപിയിലെ കുശിനഗർ ജില്ലയിലായിരുന്നു സംഭവം. കിണർ മൂടിയ ഇരുമ്പ് സ്ലാബിൽ ഇരിക്കുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഭാരംകൂടി സ്ലാബ് തകർന്നു വീഴുകയായിരുന്നു.
ബുധനാഴ്ച വിവാഹത്തോടനുബന്ധിച്ച് നടത്തുന്ന "ഹൽദി' ചടങ്ങിനിടെയായിരുന്നു അപകടം. കിണറ്റിൽ വീണവരെ നാട്ടുകാർ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ടുപേർ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടുക്കം രേഖപ്പെടുത്തി. വാർത്ത ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.