തൃപ്പൂണിത്തുറ: ഫ്ലാറ്റ് നിർമാണ സ്ഥലത്തെ തൊഴിൽത്തർക്കത്തെ തുടർന്ന് രണ്ട് ബിഎംഎസ് തൊഴിലാളികൾക്കു പരുക്കേറ്റു. തൊഴിലാളികളായ സുനിൽ (40), ഹരീഷ് (35) എന്നിവർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
കണ്ണൻകുളങ്ങരയിലെ സിദ്ധി ഹോംസിനു വേണ്ടി ഫ്ലാറ്റ് പണിയുന്ന സ്ഥലത്താണ് ഇന്നു രാവിലെ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് തൊഴിലാളികൾ തമ്മിൽ അടിയുണ്ടായത്. ഈ സൈറ്റിൽ നിലവിൽ സിഐടിയു, ഐഎൻടിയുസി തൊഴിലാളികളാണ് ജോലിക്കു കയറുന്നത്.
കഴിഞ്ഞ ദിവസം ഇവിടെ ജോലിക്കു കയറാൻ ബിഎംഎസ് യൂണിയനിൽപ്പെട്ട തൊഴിലാളികൾ വന്നിരുന്നു. അതിനെത്തുടർന്നു ചർച്ചയും നടന്നിരുന്നു. ഇന്നു രാവിലെ ബിഎംഎസ് തൊഴിലാളികൾ ജോലിക്കെത്തിയതോടെ മറ്റു രണ്ട് യൂണിയനുകളിലെ തൊഴിലാളികൾ ഇവരെ തടയുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് തൊഴിലാളികൾക്കു പരിക്കേറ്റത്. പോലീസെത്തിയാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്.