കൊച്ചി: കാക്കനാട് ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ മുഖ്യപ്രതികളിലൊരാളായ ചെന്നൈ തൊണ്ടിയാര്‍പേട്ട് സ്വദേശി ഷംസുദീന്‍ സേട്ടിന്റെ അക്കൗണ്ടിലേക്ക് എത്തിയത് 15 ലക്ഷം രൂപ. മയക്കുമരുന്നു വാങ്ങുന്നതിനും മറ്റുമായി ഇടപാടുകാര്‍ നല്കിയ 15 ലക്ഷം രൂപയാണ് ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയത്.
കേസിലെ പ്രതികളുടെ ഫോണ്‍ കോളുകള്‍, ബാങ്ക് രേഖകള്‍ എന്നിവയില്‍നിന്നാണ് ഷംസുദീന്റെ പങ്ക് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഷംസുദീനെ കഴിഞ്ഞ ദിവസമാണ് എക്സൈസ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. കാസിമിന്റെ നേതൃത്വത്തില്‍ മധുര സിക്കമംഗലത്തുനിന്നു പിടികൂടിയത്. കേസിലെ 25-ാം പ്രതിയാണ് ഷുസുദീന്‍ സേട്ട്.
ചെന്നൈ ട്രിപ്ലിക്കന്സില് തങ്ങിയ കാക്കനാട് കേസിലെ പ്രതികള്‍ക്ക് എംഡിഎംഎ കൈമാറിയത് ഷംസുദീനാണ്. മുമ്പും പ്രതികള്‍ക്കു മയക്കുമരുന്ന് കൈമാറിയിട്ടുണ്ടെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു.
മലയാളികള്‍ക്കടക്കം നിരവധിപ്പേര്‍ക്കും മയക്കുമരുന്ന് കൈമാറിയിട്ടുള്ളതായി ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഷംസുദീനെ പിടികൂടാനായി എക്സൈസ് സംഘം പലവട്ടം ചെന്നൈയിലെത്തിയെങ്കിലും ഇയാള്‍ കടന്നുകളയുകയായിരുന്നു. കാരക്കല്‍, നാഗൂര് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം മധുരയിലെ ബന്ധുവീട്ടില്‍ എത്തിയതായി ക്രൈംബ്രാഞ്ച് ജോയിന്റ് എക്സൈസ് കമ്മിഷണര്‍ കെ.എ. നെല്‍സണിനു രഹസ്യവിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷംസുദീന്‍ കുടുങ്ങിയത്. കേസില്‍ പിടിച്ചെടുത്ത എംഡിഎംഎയുടെ മൊത്തവിതരണക്കാരനായ ഷംസുദീന്‍ സേട്ടിനെയാണ് എക്സൈസ് കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേസില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം കഴിഞ്ഞ 11ന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഷംസുദീന്റെ അറസ്റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 20 ആയി. ഒളിവില്‍ കഴിഞ്ഞിരുന്ന ഷംസുദീന്റെ പിന്നിലുള്ളവര്‍ക്കായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.