കുവൈറ്റ് സിറ്റി: കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസബാഹ് പാർലമെന്റിൽ അവിശ്വാസ പ്രമേയം അതിജയിച്ചു. സഭയിൽ ഹാജരായ 21 പേർ പ്രമേയത്തെ പിന്തുണച്ചപ്പോൾ 23 പേർ മന്ത്രിയിൽ വിശ്വാസം രേഖപ്പെടുത്തി.
ശുഐബ് അൽ മുവൈസിരി കൊണ്ടുവന്ന കുറ്റവിചാരണ ചർച്ച ചെയ്തതിന് ഒടുവിലാണ് പത്ത് എംപിമാർ ഒപ്പിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിവിധ രാജ്യങ്ങളിലെ കുവൈറ്റ് എംബസികളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ചായിരുന്നു കുറ്റവിചാരണ.