ധാക്ക: ബംഗ്ലാദേശിൽ പര്യടനത്തിന് എത്തിയ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങള്‍ എല്ലാവരും കോവിഡ് നെഗറ്റീവ് ആയി. ഫെബ്രുവരി 12ന് ബംഗ്ലാദേശിലെത്തിയ അഫ്ഗാന് താരങ്ങളിൽ എട്ട് പേര് കോവിഡ് ബാധിതരായെന്ന് കണ്ടെത്തിയിരുന്നു.
ബുധനാഴ്ച നടത്തിയ പരിശോധനയിൽ താരങ്ങളുടെ ഫലം നെഗറ്റീവായി. ഇതോടെ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളും അടങ്ങിയ പരമ്പരകള്‍ യഥാക്രമം നടക്കും. ഫെബ്രുവരി 23നാണ് ആദ്യ മത്സരം നടക്കുക.