ന്യൂഡൽഹി: കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ നീക്കാന്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. പുതിയ കേസുകളുടെ പ്രവണതയും പോസിറ്റിവിറ്റി നിരക്കും പരിഗണിച്ച് നിയന്ത്രണങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാനാണ് കേന്ദ്രത്തിന്റെ നിർദേശം.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് കത്ത് അയച്ചിരിക്കുന്നത്. ജനുവരി 21 മുതൽ രാജ്യത്ത് കോവിഡ് തുടർച്ചയായി കുറയുന്ന പ്രവണതയാണ് കാണിക്കുന്നതെന്ന് കത്തിൽ ആരോഗ്യ സെക്രട്ടറി പറയുന്നു.
ജനങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരമുണ്ടാക്കാനും സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം നല്കുന്നതിനുമാണ് അധികനിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി 10-ന് പുതിയ മാനദണ്ഡം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു.
എന്നാല്‍ കേന്ദ്രം നിര്‍ദേശിച്ചതിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. പ്രത്യേകിച്ച് വിമാനത്താവളങ്ങളിലും സംസ്ഥാന അതിര്‍ത്തികളിലുമാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.