തിരുവനന്തപുരം: യുദ്ധസാധ്യത നിലനില്ക്കുന്ന യുക്രെയിനിൽ നിന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരോടു മടങ്ങാൻ കേന്ദ്രസർക്കാർ നിർദേശിച്ച പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യക്കാർക്കു മടങ്ങാൻ അടിയന്തര സൗകര്യം ഏർപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനോട് ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിനു വിദ്യാർഥികൾ അവിടെ നിന്നു പോരാൻ തയാറെടുത്തു നില്ക്കുകയാണെങ്കിലും വിമാനമില്ലാത്തതിനാൽ മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. കുവൈറ്റ് യുദ്ധം ഉണ്ടായപ്പോൾ ഇന്ത്യ ഗവണ്മെന്റ് നടത്തിയതുപോലുള്ള രക്ഷാദൗത്യം ഏർപ്പെടുത്തണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പു നല്കിയെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു.