+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം; കേ​ന്ദ്ര നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്-​എം

തി​രു​വ​ന​ന്ത​പു​രം: 1972 ലെ ​കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ കാ​ലോ​ചി​ത​മാ​യി ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്​എം സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്
വ​ന്യ​ജീ​വി ആ​ക്ര​മ​ണം; കേ​ന്ദ്ര നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്-​എം
തി​രു​വ​ന​ന്ത​പു​രം: 1972 ലെ ​കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ കാ​ലോ​ചി​ത​മാ​യി ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്-​എം സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഫോ​റ​സ്റ്റ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

ഈ ​നി​യ​മ പ്ര​കാ​ര​മു​ള്ള ഷെ​ഡ്യൂ​ളു​ക​ളി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​ക​ണം. നി​യ​മ​ത്തി​ൽ മൂ​ന്നാം ഷെ​ഡ്യൂ​ളി​ൽ നി​ല​വി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ൽ​പെ​ടു​ത്തി അ​ഞ്ചാം ഷെ​ഡ്യൂ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും യൂ​ത്ത്ഫ്ര​ണ്ട്-​എം ആ​വ​ശ്യ​പ്പെ​ട്ടു.

തൃ​ശൂ​ർ അ​തി​ര​പ​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ കു​ടും​ബ​ത്തി​ന് ഇ​രു​പ​ത് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് ആ​ശ്രി​ത നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രു​പ​തി​ന ആ​വ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ നി​വേ​ദ​നം യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മ​റ്റി പ്രി​ൻ​സി​പ്പ​ൽ ചി​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​ക്ക് ന​ൽ​കി.

പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് ശേ​ഷം ന​ട​ന്ന ധ​ർ​ണ്ണ​യി​ൽ യൂ​ത്ത്ഫ്ര​ണ്ട്-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലോ​പ്പ​സ് മാ​ത്യൂ ഉ​ദ്ഘാ​ട​നം ചെ​യ്തു.
More in Latest News :