+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 505 കോ​ടി രൂ​പ​യു​ടെ കി​ഫ്ബി അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി 505.55 കോ​ടി രൂ​പ​യു​ടെ കി​ഫ്ബി അ​നു​മ​തി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള
ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 505 കോ​ടി രൂ​പ​യു​ടെ കി​ഫ്ബി അ​നു​മ​തി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി 505.55 കോ​ടി രൂ​പ​യു​ടെ കി​ഫ്ബി അ​നു​മ​തി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് 268 കോ​ടി, താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ടി​മാ​ലി 12.54 കോ​ടി, കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് 31.7 കോ​ടി, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി 30.35, കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് 18.72 കോ​ടി, റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി 15.60 കോ​ടി, അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി 14.64 കോ​ടി എ​ന്നീ ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് തു​ക​യ​നു​വ​ദി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര ആ​യു​ര്‍​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് 114 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യാ​ണ് തു​ക​യ​നു​വ​ദി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യാ​ണ് ഈ ​ബ്ലോ​ക്ക് സ​ജ്ജ​മാ​ക്കു​ന്ന​ത്. എ​ട്ട് നി​ല​ക​ളി​ലാ​യി 27,374 സ്‌​ക്വ​യ​ര്‍ മീ​റ്റ​ര്‍ വി​സ്തൃ​തി​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം.

362 കി​ട​ക്ക​ക​ള്‍, 11 ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റു​ക​ള്‍, 60 ഐ​സി​യു കി​ട​ക്ക​ക​ള്‍ എ​ന്നി​വ​യും ഈ ​കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കും. ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യും ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യും ന​ട​ക്കു​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഈ ​ബ്ലോ​ക്ക് വ​രു​ന്ന​തോ​ടെ വ​ലി​യ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​താ​ണ്.

കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് 31.7 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ആ​ശു​പ​ത്രി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് ഈ ​തു​ക ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. തു​ക ല​ഭ്യ​മാ​യാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച് എ​ത്ര​യും വേ​ഗം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :