+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​നീ​സ് ടെ​ലി​കോം ക​മ്പ​നി​യാ​യ വാ​വേ ഓ​ഫീ​സു​ക​ളി​ൽ ഇ​ഡി റെ​യ്ഡ്

ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് ടെ​ലി​കോം ക​മ്പ​നി​യാ​യ വാ​വേ​ ഓ​ഫീ​സു​ക​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. ഡ​ൽ​ഹി, ബം​ഗ​ളൂ​രു, ഗു​രു​ഗ്രാം ഓ​ഫീ​സു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. നി​കു​തി വെ​ട്ടി​പ്പ
ചൈ​നീ​സ് ടെ​ലി​കോം ക​മ്പ​നി​യാ​യ വാ​വേ ഓ​ഫീ​സു​ക​ളി​ൽ ഇ​ഡി റെ​യ്ഡ്
ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് ടെ​ലി​കോം ക​മ്പ​നി​യാ​യ വാ​വേ​ ഓ​ഫീ​സു​ക​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. ഡ​ൽ​ഹി, ബം​ഗ​ളൂ​രു, ഗു​രു​ഗ്രാം ഓ​ഫീ​സു​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ക​മ്പ​നി​ക്കും ഇ​തി​ന്‍റെ ഇ​ന്ത്യ​ൻ ബി​സി​ന​സു​ക​ൾ​ക്കും വി​ദേ​ശ ഇ​ട​പാ​ടു​ക​ൾ​ക്കു​മെ​തി​രേ നി​കു​തി വെ​ട്ടി​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മ്പ​ത്തി​ക രേ​ഖ​ക​ളും അ​ക്കൗ​ണ്ട് ബു​ക്കു​ക​ളും ക​മ്പ​നി രേ​ഖ​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ച​താ​യി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ചി​ല രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്ന് ക​മ്പ​നി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും അ​നു​സ​രി​ക്കു​മെ​ന്നും ശ​രി​യാ​യ ന​ട​പ​ടി​ക്ര​മം പി​ന്തു​ട​രു​ക​യും ചെ​യ്യു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.
More in Latest News :