+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്യൂ​ട്ടി ഫ്രീ ​മ​ദ്യ​ത്ത​ട്ടി​പ്പ്: ക​സ്റ്റം​സ് മു​ന്‍ സൂ​പ്ര​ണ്ട് റി​മാ​ന്‍​ഡി​ല്‍

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള ഡ്യൂ​ട്ടി ഫ്രീ ​മ​ദ്യ​ത്ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ക​സ്റ്റം​സ് മു​ന്‍ സൂ​പ്ര​ണ്ട് ലൂ​ക്ക് കെ. ​ജോ​ര്‍​ജി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.
ഡ്യൂ​ട്ടി ഫ്രീ ​മ​ദ്യ​ത്ത​ട്ടി​പ്പ്: ക​സ്റ്റം​സ് മു​ന്‍ സൂ​പ്ര​ണ്ട്  റി​മാ​ന്‍​ഡി​ല്‍
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള ഡ്യൂ​ട്ടി ഫ്രീ ​മ​ദ്യ​ത്ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ക​സ്റ്റം​സ് മു​ന്‍ സൂ​പ്ര​ണ്ട് ലൂ​ക്ക് കെ. ​ജോ​ര്‍​ജി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. കൊ​ച്ചി ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ഇ​യാ​ളെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. '

പ​ല ത​വ​ണ സ​മ​ന്‍​സും അ​റ​സ്റ്റ് വാ​റ​ണ്ടും അ​യ​ച്ചി​ട്ടും ഹാ​ജ​രാ​യി​രു​ന്നി​ല്ല. ചൊ​വ്വാ​ഴ്ച ക​സ്റ്റം​സ് വി​ജി​ല​ന്‍​സി​നു മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ പാ​സ്‌​പോ​ര്‍​ട്ട് ന​മ്പ​ര്‍ ശേ​ഖ​രി​ച്ച് അ​വ​രു​ടെ പേ​രി​ല്‍ ബി​ല്ല് അ​ട​ച്ചും അ​ല്ലാ​തെ​യും മ​ദ്യം പു​റ​ത്തേ​ക്ക് ക​ട​ത്തി 16.81 കോ​ടി രൂ​പ​യു​ടെ നി​കു​തി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പ് ന​ട​ത്തി​പ്പു​കാ​രാ​യി​രു​ന്ന പ്ല​ക്‌​സ് മാ​ക്‌​സ് ക​മ്പ​നി സി​ഇ​ഒ സു​ന്ദ​ര വാ​സ​ന്‍, മാ​നേ​ജ​ര്‍ പി. ​മ​ദ​ന്‍, വി​ല്പ​ന​ക്കാ​ര​ന്‍ കി​ര​ണ്‍ ഡേ​വി​സ്, എ​യ​ര്‍​പോ​ര്‍​ട്ട് മു​ന്‍ ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് ത​ര​ക​ന്‍, കാ​ര്‍​ഗോ മാ​നേ​ജ​ര്‍ കെ.​എം. ശ​ശി​കു​മാ​ര്‍, പ്ല​ക്‌​സ് മാ​ക്‌​സ് മു​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പ്ര​ഗ​ദീ​ഷ് കു​മാ​ര്‍, ഡ​യ​റ​ക്ട​റും പ്ര​ഗ​ദീ​ഷ് കു​മാ​റി​ന്‍റെ പി​താ​വു​മാ​യ എ​സ്. രാ​മ​സ്വാ​മി എ​ന്നി​വ​രും ഈ ​കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്.

കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ സി​ബി​ഐ ലൂ​ക്ക് കെ.​ജോ​ര്‍​ജ് അ​ട​ക്കം നാ​ലു പ്ര​തി​ക​ള്‍​ക്കെ​തി​രേ പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ലൂ​ക്കി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യും.
More in Latest News :