+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖ​ന്ദീ​ൽ ബ​ലൂ​ചി​ന്‍റെ കൊ​ല: സ​ഹോ​ദ​ര​നെ വെ​റു​തെ വി​ട്ടു

ലാ​ഹോ​ർ: സ​മൂ​ഹ​മാ​ധ്യ​മ താ​രം ഖ​ന്ദീ​ൽ ബ​ലൂ​ചി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യാ​യ സ​ഹോ​ദ​ര​നെ കോ​ട​തി വെ​റു​തെ വി​ട്ടു. പാ​ക്കി​സ്ഥാ​നെ പി​ടി​ച്ചു​കു​ലു​ക്കി​യ കേ​സി​ൽ മു​ൽ​ത്താ​നി​ലെ അ​പ്പീ​ൽ കോ​ട
ഖ​ന്ദീ​ൽ ബ​ലൂ​ചി​ന്‍റെ കൊ​ല: സ​ഹോ​ദ​ര​നെ വെ​റു​തെ വി​ട്ടു
ലാ​ഹോ​ർ: സ​മൂ​ഹ​മാ​ധ്യ​മ താ​രം ഖ​ന്ദീ​ൽ ബ​ലൂ​ചി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യാ​യ സ​ഹോ​ദ​ര​നെ കോ​ട​തി വെ​റു​തെ വി​ട്ടു. പാ​ക്കി​സ്ഥാ​നെ പി​ടി​ച്ചു​കു​ലു​ക്കി​യ കേ​സി​ൽ മു​ൽ​ത്താ​നി​ലെ അ​പ്പീ​ൽ കോ​ട​തി​യാ​ണ് സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് വ​സീ​മി​നെ കു​റ്റ​മു​ക്ത​നാ​ക്കി​യ​ത്.

2016 ജൂ​ലൈ​യി​ൽ വീ​ട്ടി​ൽ വ​ച്ചാ​ണ് 26കാ​രി​യാ​യ ഖ​ന്ദീ​ൽ ബ​ലൂ​ച്. കൊ​ല്ല​പ്പെ​ടു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സ​ഹോ​ദ​ര​ൻ വ​സീ​മാ​ണ് കൃ​ത്യം നി​ർ​വ​ഹി​ച്ച​ത്. 2019ൽ ​കോ​ട​തി വ​സീ​മി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് വി​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മാ​താ​പി​താ​ക്ക​ൾ മാ​പ്പു​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​പ്പീ​ൽ കോ​ട​തി വ​സീ​മി​നെ വെ​റു​തെ വി​ട്ട​ത്.
More in Latest News :