ഷാജഹാൻപുർ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുടെ ബൂത്ത് ഏജന്റ് വെടിയേറ്റു മരിച്ചു. വിക്രംപുർ ചകോര സ്വദേശി സുധീർ കുമാർ (20) ആണു മരിച്ചത്. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പു നടന്ന തിൽഹാർ മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് സംശയിക്കുന്നു.