കൊച്ചി: ചരക്കു വാഹനങ്ങളില്‍ അമിത ഭാരം കയറ്റുന്നതും സര്‍ക്കാര്‍ വാഹനമെന്ന് അനധികൃത ബോര്‍ഡ് സ്ഥാപിക്കുന്നതും കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനധികൃതമായി ചരക്കു വാഹനങ്ങളില്‍ സര്‍ക്കാര്‍ വാഹനമെന്ന ബോര്‍ഡ് സ്ഥാപിക്കുന്നതു തടയണം. സര്‍ക്കാര്‍ വാഹനമെന്ന ലേബലില്‍ ഇവര്‍ക്ക് ടോള്‍ നല്‍കാതെ കടന്നു പോകാനും കഴിയും -സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റി നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് ഓള് കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റും സെക്രട്ടറിയുമായ കെ.എ. അനൂപ്, സുബിന് പോള്‍ എന്നിവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്.
എന്നാല്‍ ഹര്‍ജിക്കാരനായ അനൂപ് വാഹനനികുതിയിനത്തില്‍ കുടിശികയായി 3.70 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. ടോറസുകളിലും ടിപ്പറുകളിലും അമിതഭാരം കയറ്റാന്‍ ഇവയില്‍ ലോഡ് കയറ്റുന്ന ഭാഗത്തു അനധികൃതമായി ഉയരം കൂട്ടുന്ന രീതി നിലവിലുണ്ടെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു.
നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പല ഭാഗത്തു നിന്നും ഭീഷണി ഉണ്ടാകാറുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇത്തരം ഭീഷണികളെ ഗൗരവത്തോടെ കാണണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാര്‍ക്ക് മറുപടി സത്യവാങ്മൂലം നല്കാന് സമയം അനുവദിച്ച് ഹര്‍ജി 25ലേക്കു മാറ്റി.