+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല: പു​ടി​ൻ

മോ​സ്കോ: യു​ക്രെ​യ്നു​മാ​യി യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​ൻ. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പു​ടി​ന്‍റെ പ്ര​തി
റ​ഷ്യ യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല: പു​ടി​ൻ
മോ​സ്കോ: യു​ക്രെ​യ്നു​മാ​യി യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​ൻ. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പു​ടി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​നി​യും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ങ്ങ​ൾ ത​യാ​റാ​ണ്. ച​ർ​ച്ച​ക​ളു​ടെ പാ​ത​യി​ലേ​ക്ക് പോ​കാ​ൻ ത​യാ​റാ​ണെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പു​ടി​ൻ പ​റ​ഞ്ഞു.

റ​ഷ്യ തീ​ർ​ച്ച​യാ​യും യു​ദ്ധം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ റ​ഷ്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ സു​ര​ക്ഷ​യി​ൽ വാ​ഷിം​ഗ്ട​ണും നാ​റ്റോ​യും എ​ങ്ങ​നെ സ്വ​ത​ന്ത്ര​മാ​യി ഇ​ട​പെ​ടു​ന്നു എ​ന്ന​തി​ൽ ക​ണ്ണ​ട​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​രു രാ​ജ്യ​വും മ​റ്റു​ള്ള​വ​രു​ടെ ചെ​ല​വി​ൽ അ​തി​ന്‍റെ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്ത​രു​തെ​ന്നും പു​ടി​ൻ ആ​ഞ്ഞ​ടി​ച്ചു.
More in Latest News :