കോൽക്കത്ത: മോശം ഫോമിനെ തുടർന്ന് സമ്മർദ്ദത്തിലായ മുൻ നായകൻ വിരാട് കോഹ്ലിക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ പിന്തുണ. കോഹ്ലിയുടെ ഫോമിൽ മാധ്യമങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. ഒരു ദശാബ്ധക്കാലമായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. സമ്മർദങ്ങൾ എങ്ങനെ അതിജീവിക്കണമെന്ന് കോഹ്ലിക്കറിയാമെന്നും മാധ്യമങ്ങൾ വായടച്ചാൽ എല്ലാം ശരിയാകുമെന്നും രോഹിത് പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത് കോഹ്ലിക്കു പിന്തുണ പ്രഖ്യാപിച്ചത്. ബുധനാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം.
അടുത്തിടെ പൂർത്തിയായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ കോഹ്ലിയുടേത് ദയനീയ പ്രകടനമായിരുന്നു. മൂന്ന് ഇന്നിംഗ്സിൽനിന്നായി മുൻ നായകൻ ആകെ നേടിയത് 26 റണ്‍സാണ്. മൂന്നാം ഏകദിനത്തിൽ സ്കോർ ബോർഡ് തുറക്കും മുൻപ് പവലിയനിലേക്കു മടങ്ങുകയും ചെയ്തു.