തൃശൂർ: തൃശൂരില്‍ ടിടിഇയെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അനികൂല് ഷെയ്ഖ്, ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ടിക്കറ്റ് പരിശോധനയെക്കുറിച്ചുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പെരുമ്പാവൂര്‍ സ്വദേശി കുറുപ്പന് ബെസിക്കാണ് മര്‍ദനമേറ്റത്.
ടിടിഇയുടെ മൊബൈല്‍ ഫോണ്‍ ഇവര്‍ പിടിച്ചുവാങ്ങി. 15പേര് ചേര്‍ന്നാണ് ആക്രമണം നടത്തിയത്. മുഖത്ത് ചവിട്ടേറ്റ ടിടിഇയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.